ഞങ്ങളെക്കുറിച്ച്
മുകുന്ദപുരം ചാലക്കുടി എന്നീ റവന്യൂ താലൂക്കുകൾ പ്രവർത്തന മേഖലയാക്കി ഇരിങ്ങാലക്കുട താലൂക്ക് എൻഎസ്എസ് കരയോഗം യൂണിയൻ ബിൽഡിങ്ങിൽ 2014 മെയ് മാസം ആറാം തീയതി രജിസ്റ്റർ ചെയ്ത മുകുന്ദപുരം താലൂക്ക് ഗ്രാമ വികസന സഹകരണ സംഘം (ക്ലിപ്തം നമ്പർ R 1427) 2014 ജൂലൈ മാസം എട്ടിന് പ്രവർത്തനമാരംഭിച്ചു.
നിലവിൽ 2661 അംഗങ്ങളുമായി മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. അംഗങ്ങൾക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതിനായി ലഭ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും നമ്മുടെ സംഘത്തിൽ നടപ്പാക്കി വരുന്നു. കേരള സംസ്ഥാന സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡിൽ അംഗത്വമുള്ളതിനാൽ നിക്ഷേപങ്ങൾക്ക് പരിപൂർണ്ണമായ പരിരക്ഷ ലഭ്യമാണ്.
ഹ്രസ്വകാല ദീർഘകാല വായ്പകൾ, ഗൃഹോപകരണ - വാഹന - ബിസിനസ് വായ്പകൾ, പ്രതിമാസ സമ്പാദ്യ പദ്ധതികൾ, സഹകരണ ചട്ടമനുസരിച്ച് ഉയർന്ന പലിശ നിക്ഷേപകർക്ക് നൽകുന്ന നിക്ഷേപ പദ്ധതികൾ എന്നിവ സംഘത്തിൽ നടപ്പാക്കി വരുന്നു. കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള നിരന്തരമായ പരിശ്രമത്തിലാണ് സംഘത്തിൻ്റെ ഭരണസമിതിയും ജീവനക്കാരും.

ഞങ്ങളുടെ കാഴ്ചപ്പാട്
സഹകരണ തത്വത്തിന്റെ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സത്യസന്ധത, വിശ്വാസ്യത, ഉത്തരവാദിത്വം, സ്വകാര്യത എന്നിവയെ അടിസ്ഥാനമാക്കി അംഗങ്ങളുടെ സമ്പത്ത് സുരക്ഷിതമായും ഫലപ്രദമായും വിനിയോഗിച്ച് ഓരോ അംഗത്തിന്റെയും സാമ്പത്തിക സ്വാതന്ത്ര്യവും ജീവിത നിലവാരവും ഉയർത്തുന്ന, അവസരങ്ങൾ സൃഷ്ടിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള മാതൃകാപരവും ജനകീയവുമായ സഹകരണ സ്ഥാപനമായി വളരുക.
ഞങ്ങളുടെ ദൗത്യം
അംഗങ്ങളുടെ സാമ്പത്തിക സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിശ്വാസ്യത, സത്യസന്ധത, സ്വകാര്യത, ഉത്തരവാദിത്വം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ മികച്ച സേവനങ്ങൾ നൽകുക. അംഗങ്ങളുടെ നിക്ഷേപങ്ങളെ സുരക്ഷിതമായി പരിപാലിക്കുകയും അവരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുസൃതവുമായ വായ്പ - സേവിങ് പദ്ധതികളിലൂടെ വ്യക്തിപരവും കൂട്ടായതുമായ വളർച്ചയ്ക്ക് പിന്തുണ നൽകുകയും ചെയ്യുക.
ചരിത്രം
മുകുന്ദപുരം ചാലക്കുടി എന്നീ റവന്യൂ താലൂക്കുകള്‍ പ്രവര്‍ത്തന പരിധിയായി ഇരിങ്ങാലക്കുട മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്‍ ബില്‍ഡിങ്ങില്‍ 2014 മെയ് മാസം 6 ന് രജിസ്റ്റര്‍ ചെയ്ത് സംഘം 2014 ആഗസ്റ്റ് മാസം 8 ന് പ്രവര്‍ത്തനം ആരംഭിച്ചു.
2013 സെപ്റ്റംബര്‍ 1 ന് ശ്രീ കല്ലൂര്‍ ബാബു ചീഫ് പ്രമോട്ടറും അഡ്വ. ഡി ശങ്കരന്‍കുട്ടി, എം പി അജിത് കുമാര്‍, ആര്‍ ബാലകൃഷ്ണന്‍, ശശി ചക്രമത്ത്, എം സുരേഷ്, കെ ശേഖരന്‍ എന്നിവരെ പ്രൊമോട്ടര്‍മാരായി തിരഞ്ഞെടുത്തു.
08.07. 2014 തീയതിയില്‍ നടന്ന മുകുന്ദപുരം താലൂക്ക് ഗ്രാമ വികസന സംഘത്തിന്റെ പ്രാഥമിക പൊതുയോഗത്തില്‍ ഓഹരി കൂറിട്ട് നല്‍കല്‍ ചടങ്ങ് ലഭിച്ചിട്ടുള്ള 100 എണ്ണംഅംഗീകരിച്ചു
കല്ലൂര്‍ ബാബു എം ജി എം പി അജിത് കുമാര്‍ ശശി ചംക്രമത്ത്, ആര്‍ ബാലകൃഷ്ണന്‍, എം സുരേഷ്, സിനി സുരേഷ്, ഷൈലജ രാധാകൃഷ്ണന്‍ ബിന്ദു പ്രകാശ്, സീന.എന്‍. കെ എന്നിവര്‍ അംഗങ്ങളായി മൂന്നുമാസ കാലാവധിയുള്ള താല്‍ക്കാലിക ഭരണസമിതി രൂപീകരിച്ചു
08 .12. 2014 തീയതിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ശ്രീ ശശി ചക്രമത്ത് പ്രസിഡണ്ടും സൗമ്യമേനോന്‍ വൈസ് പ്രസിഡണ്ടും ശ്രീദേവി നന്ദകുമാര്‍ ഹോണററി സെക്രട്ടറി,അജിത്കുമാര്‍ എം.പി, എ ഉണ്ണികൃഷ്ണന്‍, അഡ്വ. ഡി. ശങ്കരന്‍കുട്ടി, കെ ശേഖരന്‍, എം സുരേഷ്, കെ ബി ശ്രീധരന്‍, മിനി ടി കെ, സുമതി കെ കെ എന്നിവര്‍ ഡയറക്ടര്‍മാരായി പുതിയ ഭരണസമിതി നിലവില്‍ വന്നു.
നിലവിലെ ഭരണസമിതിയില്‍ നിന്ന് 7 പേര്‍ രാജിവച്ചതിനെതുടര്‍ന്ന് 04.12.2015 തീയതിയില്‍ നിലവില്‍ വന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയിലേക്ക് ശ്രീ കല്ലൂര്‍ ബാബു കണ്‍വീനറായും ശ്രീ കെ ശേഖരന്‍, ശ്രീദേവി നന്ദകുമാര്‍ എന്നിവരെ അംഗങ്ങളായും തെരഞ്ഞെടുത്തു.
05.08.2016 ല്‍ കാലാവധി പൂര്‍ത്തിയായതിനെതുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി മൂന്നുമാസത്തേക്ക് നിട്ടി.
08.01.2017 ല്‍ ശ്രീ. സി.ചന്ദ്രശേഖരമേനോന്‍ പ്രസിഡണ്ടും ശ്രീ കെ മനോജ് വൈസ് പ്രസിഡണ്ടും ആയി പുതിയഭരണസമിതി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പ്രവീണ്‍കുമാര്‍, എം പി അജിത് കുമാര്‍, കല്ലൂര്‍ ബാബു, എം സുരേഷ്, ശ്രീദേവി നന്ദകുമാര്‍ എന്നിവര്‍ ഡയറക്ടര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു.
സംഘം പ്രസിഡണ്ടായിരുന്ന ശ്രീ ചന്ദ്രശേഖരമേനോന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് 19.12.2018 തീയതിയില്‍ വൈസ് പ്രസിഡണ്ട് ആയിരുന്ന ശ്രീ കെ മനോജ് പ്രസിഡണ്ടും ശ്രീദേവി നന്ദകുമാര്‍ വൈസ് പ്രസിഡണ്ടുമായി തിരഞ്ഞെടുക്കപ്പെട്ടു.
ശ്രീ കല്ലൂര്‍ ബാബു ശ്രീ എം പി അജിത് കുമാര്‍ എന്നിവര്‍ രാജിവച്ചതിനെ തുടര്‍ന്ന് 23.11.2019 ശ്രീ.രാമചന്ദ്രന്‍ പയ്യാക്കല്‍, ശ്രീ കെ ദിനേശ് കുമാര്‍ കെ.ബി ശ്രീധരന്‍ എന്നിവരെ ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
06.01.2022 തീയതിയില്‍ നിലവില്‍ വന്ന നിലവിലെ ഭരണസമിതിയില്‍ ശ്രീ കെ മനോജ് പ്രസിഡന്റായും ശ്രീ കെ ദിനേശ് കുമാര്‍ വൈസ് പ്രസിഡണ്ട് ആയും തിരഞ്ഞെടുക്കപ്പെട്ടു. കെ ശേഖരന്‍, രാമചന്ദ്രന്‍ പയ്യാക്കല്‍ കണ്ണന്‍ വിഎസ്, മണി മേനോന്‍, രാജി സുരേഷ്, ജയലക്ഷ്മി ടി ജി, ശോഭ പി മേനോന്‍, കെ. രവീന്ദ്രന്‍ എന്നിവരും ഡയറക്ടര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു.
ഞങ്ങളുടെ പ്രധാന മൂല്യങ്ങൾ
ഞങ്ങൾ ചെയ്യുന്നതെല്ലാം നയിക്കുന്ന തത്വങ്ങൾ
സത്യസന്ധത
എല്ലാ ഇടപാടുകളിലും ഏറ്റവും ഉയർന്ന സത്യസന്ധതയും ധാർമ്മിക പെരുമാറ്റവും ഞങ്ങൾ പാലിക്കുന്നു.
ഉപഭോക്താവ് ആദ്യം
ഉപഭോക്താക്കളുടെ സാമ്പത്തിക ക്ഷേമമാണ് ഞങ്ങളുടെ ഓരോ തീരുമാനത്തെയും നയിക്കുന്നത്.
നൂതനത്വം
അംഗങ്ങൾക്ക് മികച്ച ഫലങ്ങൾ നൽകുന്നതിനായി ഞങ്ങൾ ഉൽപ്പന്നങ്ങൾ തുടർച്ചയായി പരിഷ്കരിക്കുന്നു.
മികവ്
സേവന ഗുണനിലവാരത്തിലും പ്രവർത്തന അച്ചടക്കത്തിലും മികവ് നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
